കോഴിക്കോട് : ബാലുശ്ശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂര മർദനം. ജിഷ്ണുരാജിനെയാണ് വ്യാഴാഴ്‌ച പുലർച്ചെ ഒരു മണിയോടെ മുസ്ലിംലീഗ്, എസ്‌ഡിപിഐ പ്രവർത്തകർ മർദിച്ചത്. മുസ്ലിംലീഗ്, എസ്‌ഡിപിഐ സംഘടനകളുടെ ഫ്ലക്‌സ് ബോർഡും കൊടിയും നശിപ്പിച്ചെന്നാരോപിച്ചായിരുന്നു അക്രമം.
എസ്‌ഡിപിഐയുടെയും മുസ്ലിം ലീഗിന്‍റെയും ഫ്ലക്‌സും കൊടിമരവും നശിപ്പിച്ചെന്ന് ആരോപണം ; ബാലുശ്ശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂര മര്‍ദനം - ബാലുശ്ശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂര മർദ്ദനം
സിപിഎം പ്രവര്‍ത്തകന്‍ ജിഷ്‌ണുരാജിന് മര്‍ദനമേറ്റത് വ്യാഴാഴ്‌ച രാത്രി ഒരു മണിയോടെ
മർദനത്തിന് ശേഷം ജിഷ്‌ണുവിനെ പരസ്യ വിചാരണ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സിപിഎം നേതാക്കൾ പറഞ്ഞ പ്രകാരമാണ് ബാലുശ്ശേരി പ്രദേശത്ത് നാശനഷ്‌ടങ്ങൾ വരുത്തിയതെന്ന് മർദ്ദനമേറ്റ ജിഷ്ണു പറയുന്നത് ദൃശ്യങ്ങളിലുണ്ട്. അനീഷ് മാഷ്, മൊട്ടേട്ടൻ എന്നീ പേരുകളാണ് ജിഷ്‌ണു പറയുന്നത്. വടിവാൾ തന്നതും ഈ നേതാക്കളാണെന്ന് ഇയാള്‍ പറയുന്നു.
പ്രദേശത്ത് ലീഗ്- എസ്‌ഡിപിഐ സംഘർഷം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നാണ് ഇരുപാര്‍ട്ടികളുടെയും ആരോപണം. ജിഷ്‌ണു ഇപ്പോള്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.