വൈദികനെതിരെ പീഡന പരാതിയുമായി വീട്ടമ്മ - ഫാ. മനോജ് പ്ലാക്കൂട്ടം
ചേവായൂർ നിത്യസഹായ മാതാ പള്ളിവികാരിയായിരുന്ന ഫാ. മനോജ് പ്ലാക്കൂട്ടത്തിനെതിരെയാണ് പരാതി.
കോഴിക്കോട്: പള്ളിവികാരി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. ചേവായൂർ നിത്യസഹായ മാതാ പള്ളിവികാരിയായിരുന്ന ഫാ. മനോജ് പ്ലാക്കൂട്ടത്തിനെതിരെയാണ് ചേവായൂർ പൊലീസിൽ വീട്ടമ്മ പരാതി നൽകിയത്. 2017ലാണ് പരാതിക്കാസ്‌പദമായ സംഭവം. താൻ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയ വൈദികൻ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വീട്ടമ്മയുടെ പരാതി. പേടി കാരണമാണ് നേരത്തെ സംഭവം പുറത്ത് പറയാതിരുന്നതെന്നും പരാതിയിലുണ്ട്. ചേവായൂർ എസ്.ഐ ടി.എം. നിധീഷിനാണ് കേസിന്‍റെ അന്വേഷണ ചുമതല.