കോഴിക്കോട് മഴയുടെ ശക്തി കുറഞ്ഞു: 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 11682 പേര്‍ - കോഴിക്കോട് മഴ കുറഞ്ഞു: 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 11682 പേര്‍
മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു .
കോഴിക്കോട്: ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു. മലയോര മേഖലകളിലും ശക്തമായ മഴക്ക് കുറവുണ്ട്. മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . ജാഗ്രത നിര്‍ദേശം കണക്കിലെടുത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി നല്‍കി. രാവിലെ മുതല്‍ ജില്ലയില്‍ ചെറിയ തോതില്‍ മഴ തുടരുന്നുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ 70 വീടുകള്‍ പൂര്‍ണ്ണമായും, 946 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിലവില്‍ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 11682 പേരാണ് കഴിയുന്നത്.
TAGGED:
റെഡ് അലര്‍ട്ട്