കേരളം

kerala

ETV Bharat / city

14 ലക്ഷത്തിന്‍റെ ബാറ്ററികള്‍ മോഷ്‌ടിച്ച പ്രതി പിടിയില്‍ - theft news

നെല്ലിക്കോട് സ്വദേശി പറയരുകണ്ടി വീട്ടില്‍ അനീഷാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്.

കോഴിക്കോട് വാര്‍ത്തകള്‍ കോഴിക്കോട് പൊലീസ് വാര്‍ത്തകള്‍ മോഷണം വാര്‍ത്തകള്‍ kozhikkode news theft news police latest news
14 ലക്ഷത്തിന്‍റെ ബാറ്ററികള്‍ മോഷ്‌ടിച്ച പ്രതി പിടിയില്‍

By

Published : Aug 26, 2020, 8:56 PM IST

Updated : Aug 26, 2020, 9:14 PM IST

കോഴിക്കോട്: നഗരത്തിലെ കമ്പ്യൂട്ടര്‍ സെന്‍ററില്‍ നിന്നും രണ്ട് ലക്ഷം വിലമതിക്കുന്ന 14 ബാറ്ററികള്‍ മോഷ്ടിച്ച പ്രതി പൊലീസ് പിടിയില്‍. നെല്ലിക്കോട് സ്വദേശി പറയരുകണ്ടി വീട്ടില്‍ അനീഷാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മര്‍ക്കസ് കോംപ്ലക്‌സിലുള്ള കമ്പ്യൂട്ടര്‍ സെന്‍ററിലാണ് മോഷണം നടന്നത്. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ഗ്ലാസ് ഡോറിന്‍റെ പൂട്ട് തകര്‍ത്താണ് പ്രതി അകത്ത് കയറിയത്.

14 ബാറ്ററികളും താഴെയെത്തിക്കാന്‍ പ്രയാസപ്പെട്ട പ്രതി സമീപത്തെ മറ്റൊരു മാളില്‍ നിന്നും കയറ്റിറക്ക് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കൂട്ടികൊണ്ടു വന്ന് സാധനം ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പാളയത്ത് നിന്നാണ് ഓട്ടോ വിളിച്ചത്. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കയറ്റിറക്ക് തൊഴിലാളികളും തങ്ങള്‍ക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്. തൊഴിലാളികളില്‍ നിന്നും മോഷ്ടാവിനെക്കുറിച്ച് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

സമാനകുറ്റകൃത്യങ്ങളില്‍ പെട്ട് അടുത്ത ദിവസങ്ങളില്‍ ജയില്‍ മോചിതരായവരെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സഹായകമായത്. പൊലീസ് അന്വേഷിച്ച് വീട്ടില്‍ വരാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രതി പരപ്പനങ്ങാടി ഭാഗത്ത് കറങ്ങി നടക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം അവസാനിപ്പിച്ചെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതിന്‍റെ ഫലമായി ഇയാള്‍ നാട്ടിലേക്ക് തിരിച്ച് മടങ്ങി. വീട്ടിലേക്ക് വരുന്ന വഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബാറ്ററികള്‍ പൊറ്റമ്മലുള്ള ആക്രിക്കടയില്‍ വിറ്റതായി സമ്മതിക്കുകയും തുടര്‍ന്ന് കടയില്‍ നിന്നും പൊലീസ് ബാറ്ററി കണ്ടെടുക്കുകയും ചെയ്തു.

Last Updated : Aug 26, 2020, 9:14 PM IST

ABOUT THE AUTHOR

...view details