കോഴിക്കോട്: മുക്കത്ത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീനാണ് (22) ഇന്നലെ(14.07.2022) മാവൂർ പൊലീസിൻ്റെ പിടിയിലായത്. പെൺകുട്ടിയുടെ വീടും സ്ഥലവും മനസിലാക്കി അർധരാത്രി വീട്ടിലെത്തിയായിരുന്നു പീഡനം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ - സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീനാണ് (22) അറസ്റ്റിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വീടും സ്ഥലവും മനസിലാക്കി അർധരാത്രി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
സുഹൃത്തിന്‍റെ ചികിത്സക്കെന്ന വ്യാജേന കുട്ടിയുടെ കയ്യിൽ നിന്ന് പ്രതി പണവും കൈക്കലാക്കിയിരുന്നു. പ്രതിയെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. മാവൂർ ഇൻസ്പെക്‌ടർ വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Also read: പത്തനംതിട്ടയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയ സ്വകാര്യ ബസ് ഡ്രൈവർ റിമാൻഡിൽ