മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് പി മോഹനന്‍ - cpim against muslim league
മുസ്ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല. പോപ്പുലർ ഫ്രണ്ടിനെയും എൻ.ഡി.എഫിനെയുമാണ് ഉദേശിച്ചതെന്ന് പി. മോഹനൻ.
പി. മോഹനന്‍
കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദികളാണെന്ന പ്രസ്താവനക്ക് വിശദീകരണവുമായി സി.പി.എം. ജില്ല സെക്രട്ടറി പി. മോഹനൻ. മുസ്ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല. പോപ്പുലർ ഫ്രണ്ടിനെയും എൻ.ഡി.എഫിനെയുമാണ് ഉദേശിച്ചതെന്നും പി മോഹനന്‍ പറഞ്ഞു. ബി.ജെ.പി വിഷയം സ്വാഗതം ചെയ്‌തത് നല്ല ഉദ്ദേശത്തോടെയല്ലെന്നും പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നെന്നും പി. മോഹനന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.