കേരളം

kerala

By

Published : Nov 17, 2021, 11:01 AM IST

ETV Bharat / city

കോൺഗ്രസ് പുനസംഘടന: മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തും, നൂറു ശതമാനം പൂർണതയോടെ ആർക്കും പ്രവർത്തിക്കാനാകില്ലെന്ന് വിഡി സതീശന്‍

കോണ്‍ഗ്രസ് പുനസംഘടനയില്‍ പരാതിയുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും അവരുടെ അഭിപ്രായം കണക്കിലെടുക്കുമെന്നും വിഡി സതീശന്‍.

vd satheesan  vd satheesan news  vd satheesan kpcc revamp  vd satheesan kpcc revamp latest news  opposition leader kpcc revamp news  opposition leader kpcc revamp  kpcc revamp  kpcc revamp news  kpcc revamp issues  kpcc revamp issues news  കോൺഗ്രസ് പുനസംഘടന  കോൺഗ്രസ് പുനസംഘടന വാര്‍ത്ത  വിഡി സതീശന്‍  വിഡി സതീശന്‍ വാര്‍ത്ത  കോണ്‍ഗ്രസ് പുനസംഘടന വിഡി സതീശന്‍ വാര്‍ത്ത  കോണ്‍ഗ്രസ് പുനസംഘടന വിഡി സതീശന്‍  വിഡി സതീശന്‍ കോണ്‍ഗ്രസ് പുനസംഘടന  വിഡി സതീശന്‍ കോണ്‍ഗ്രസ് പുനസംഘടന പരാതി വാര്‍ത്ത  വിഡി സതീശന്‍ കോണ്‍ഗ്രസ് പുനസംഘടന പരാതി  കോണ്‍ഗ്രസ് പുനസംഘടന കൂടിയാലോചന വാര്‍ത്ത  കോണ്‍ഗ്രസ് പുനസംഘടന മുതിര്‍ന്ന നേതാക്കള്‍ വാര്‍ത്ത  പ്രതിപക്ഷ നേതാവ് പുതിയ വാര്‍ത്ത  പ്രതിപക്ഷ നേതാവ്
കോൺഗ്രസ് പുനസംഘടന: മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തും, നൂറു ശതമാനം പൂർണതയോടെ ആർക്കും പ്രവർത്തിക്കാനാകില്ലെന്ന് വിഡി സതീശന്‍

കോഴിക്കോട്: കോൺഗ്രസ് പുനസംഘടനയിൽ നിലവിൽ ആരും പരാതി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരാതി ഉണ്ടെങ്കിൽ കൂടിയാലോചനയിലൂടെ പരിഹരിക്കും. മുതിർന്ന നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കും. അവരുമായി സംസാരിക്കും.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. നൂറു ശതമാനം പൂർണതയോടെ ആർക്കും പ്രവർത്തിക്കാനാകില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

കെ റെയിൽ പദ്ധതിയിൽ പരിസ്ഥിതി ആഘാത പഠനം നടത്തിയില്ല. പിണറായിയും മോദിയും ഒരേ പാതയിലാണ്. ചോദ്യത്തിന് മറുപടി വേണം, സുതാര്യതയും വേണം. സർക്കാർ നിലപാടുകളെ എതിർക്കുന്നവരെ സാഡിസ്റ്റ് എന്നും ദേശദ്രോഹിയെന്നും വിളിച്ചിട്ട് എന്ത് കാര്യമെന്നും വി.ഡി സതീശൻ ചോദിച്ചു.

കോഴിക്കോട് മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകും. അന്വേഷണ റിപ്പോർട്ട് ഇന്ന് കെപിസിസിക്ക് ലഭിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Also read: K-Rail : കെ റെയില്‍ പുതിയ 'ഡാമാകും',പരിസ്ഥിതിക്ക് വലിയ ആഘാതമേല്‍പ്പിക്കും : വി.ഡി.സതീശൻ

ABOUT THE AUTHOR

...view details