കേരളം

kerala

ETV Bharat / city

ബംഗളൂരു മലയാളികൾക്ക് ഈ ഓണവും യാത്രാദുരിതം തന്നെ - സ്വകാര്യ ബസുകൾ ഭീമമായ തുകയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്

ആവശ്യത്തിന് ട്രെയിൻ ഇല്ലാത്തതിനാൽ സ്വകാര്യ ബസുകൾ ഭീമമായ തുകയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്

ബാംഗ്ലൂർ മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ ട്രെയിൻ ഇല്ല

By

Published : Sep 10, 2019, 11:59 PM IST

കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് മലബാറിലേക്ക് വഴി സ്പെഷ്യൽ ട്രെയിൻ ഇല്ലാത്തതിനാൽ ഓണക്കാലത്ത് യാത്രക്കാർ ദുരിതത്തിൽ. ഓണക്കാലത്ത് കഴിഞ്ഞ വർഷം വരെ റെയിൽവെ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു. എന്നാൽ ഇത്തവണ റെയിൽവെ മലബാറുകാരെ കൈയൊഴിയുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് മലബാറിലേക്കുള്ള ഏക പ്രതിദിന ട്രെയിനായ യശ്വന്ത്പൂർ- കണ്ണൂർ എക്‌സ്‌പ്രസ് മാത്രമാണ് ഏക ആശ്രയം. ആവശ്യത്തിന് ട്രെയിൻ ഇല്ലാത്തതിനാൽ സ്വകാര്യ ബസുകൾ ഭീമമായ തുകയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്.

ബംഗളൂരു മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ ട്രെയിൻ ഇല്ല

വിമാനയാത്ര കൂലിയേക്കാള്‍ വലിയ തുകയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത് എന്ന് യാത്രക്കാരുടെ സംഘടന പറയുന്നു. വടക്കൻ കേരളത്തിന്‍റെ റെയിൽവെ സംബന്ധമായ വിഷയങ്ങളിൽ ജനപ്രതിനിധികൾ വേണ്ട വിധത്തിൽ ഇടപെടാത്തതാണ് യാത്രക്കാരുടെ ദുരിതത്തിന് കാരണമെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

ABOUT THE AUTHOR

...view details