കേരളം

kerala

ETV Bharat / city

നിപ വൈറസ്: 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

നിപ ലക്ഷണമുള്ള 12 പേരുടെ സാമ്പിൾ കൂടി പരിശോധിക്കാനുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

നിപ വാര്‍ത്ത  നിപ വൈറസ് വാര്‍ത്ത  നിപ പരിശോധനാഫലം വാര്‍ത്ത  നിപ പരിശോധന ഫലം വാര്‍ത്ത  നിപ സാമ്പിള്‍ നെഗറ്റീവ് വാര്‍ത്ത  നിപ പരിശോധനാഫലം നെഗറ്റീവ് വാര്‍ത്ത  ആരോഗ്യമന്ത്രി വാര്‍ത്ത  വീണ ജോര്‍ജ് വാര്‍ത്ത  നിപ 16 സാമ്പിള്‍ നെഗറ്റീവ് വാര്‍ത്ത  നിപ വൈറസ് ബാധ വാര്‍ത്ത  നിപ പരിശോധനാഫലം നെഗറ്റീവ് വാര്‍ത്ത  nipah virus news  nipah 16 samples negative news  nipah samples negative news  nipah more samples negative news  health minister news  veena george news
നിപ വൈറസ്: 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

By

Published : Sep 8, 2021, 6:26 PM IST

Updated : Sep 8, 2021, 7:04 PM IST

കോഴിക്കോട്: നിപ ലക്ഷണമുള്ള 16 സാമ്പിളുകൾ കൂടി നെഗറ്റീവായി. ഇതോടെ നെഗറ്റീവായവരുടെ എണ്ണം 46 ആയി. മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. നിപ ലക്ഷണമുള്ള 12 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധിക്കാനുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

പരിശോധനകൾക്കായി മൊബൈൽ ലാബുകൾ സജ്ജമാക്കും. രോഗ ലക്ഷണങ്ങൾ ഉള്ള മുഴുവൻ പേരുടെയും ആരോഗ്യനില പരിപൂർണ തൃപ്‌തികരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 8 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ പട്ടികയിൽ ഉള്ളവരുടെ എണ്ണം 265 ആയി. 68 പേരാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത്. 4,995 വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിച്ചെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട്

ജീവികളുടെ സാമ്പിൾ ശേഖരണം സംബന്ധിച്ച കാര്യത്തിൽ ഏകോപനം ഉറപ്പാക്കും. വവ്വാലുകളുടെ 5 സാമ്പിളുകൾ എൻഐവി പുനെയിലേക്ക് അയക്കും. കാട്ടുപന്നികളുടെ സാമ്പിളുകൾ വൈകാതെ ശേഖരിക്കും. എൻഐവി പൂനെയിൽ നിന്ന് വിദഗ്‌ധ സംഘം നാളെ എത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, നിപയുടെ സാഹചര്യത്തിൽ നിർത്തിവെച്ച കൊവിഡ് വാക്‌സിനേഷൻ വ്യാഴാഴ്‌ച പുനരാരംഭിക്കും. കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴികെയാണ് വാക്‌സിന്‍ നൽകുക.

Read more: ആശങ്ക ഒഴിയുന്നു; നിപ പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവ്

Last Updated : Sep 8, 2021, 7:04 PM IST

ABOUT THE AUTHOR

...view details