കോഴിക്കോട്:സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മാവൂർ വിഭാസ് കൊലക്കേസിലെ മുഖ്യ പ്രതി ആനന്ദന്‍ ക്രൈം ബ്രാഞ്ച് പിടിയില്‍. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ക്രൈം ബ്രാഞ്ച് ഡിക്ടറ്റീവ് ഇൻസ്പെക്ടർ വി.എസ്. മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലെ ഉദുമൽപ്പേട്ടയിൽ നിന്നാണ് ആനന്ദനെ അറസ്റ്റ് ചെയ്‌തത്.
മാവൂര്‍ വിഭാസ് കൊലക്കേസ്; 12 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍ ഈ കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കോയമ്പത്തൂരിലെ ശിവാനന്ദ കോളനി നിവാസിയായ കുമാർ എന്ന സയനൈഡ് കുമാറിനെയാണ് പിടികൂടാനുള്ളത്. ഇയാളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്പെക്ടർ മുരളീധരൻ അറിയിച്ചു.
2007 ഫെബ്രുവരി രണ്ടിനാണ് വിഭാസിനെ കാണാതാവുന്നത്. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഫെബ്രുവരി ആറിന് മാവൂർ ഗ്രാസിം കമ്പനിയുടെ കിണറ്റിൽ നിന്ന് വിഭാസിന്‍റെ മൃതദേഹം കണ്ടെടുത്തു. പിന്നീട് ലോക്കൽ പൊലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കേസിലെ ഏഴ് പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. മുഖ്യ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ക്രൈം ബാഞ്ച് തുടര്‍ന്നു. ഇതിനിടെ ഐ.ജി ഇ.ജെ. ജയരാജന്‍റെ നിർദേശപ്രകാരം ആറ് മാസം മുമ്പ് പ്രത്യേക സംഘം രൂപീകരിച്ചു. തുടർന്ന് ആനന്ദന്‍റെ സ്വദേശമായ പാലക്കാട് നടത്തിയ അന്വേഷണത്തില്‍ നിന്ന് ലഭിച്ച സൂചനകളില്‍ നിന്നാണ് ആനന്ദന്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. മാവൂരിലെ രാമൻ എന്നയാളുടെ പാത്രക്കടയിൽ പ്രതികൾ നടത്തിയ മോഷണം വിഭാസ് കാണാനിടയായതാണ് കൊലക്ക് കാരണം. മോഷണ വിവരം പുറത്ത് പറയാതിരിക്കാൻ വിഭാസിനെ തലക്കടിച്ച് കൊന്ന് കിണറ്റിൽ താഴ്ത്തുകയായിരുന്നു.