കേരളം

kerala

ETV Bharat / city

മുക്കത്ത്  തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷം - 'എന്‍റെ മുക്കം' ചാരിറ്റബിൾ സൊസൈറ്റി

മുക്കം നഗരസഭാ പരിധിയിലെ വിവിധയിടങ്ങളിൽ പൊതുജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം.

മുക്കത്ത് ജനങ്ങളെ ഭീതിയിലാക്കി തെരുവുനായ്ക്കളുടെ ശല്യം

By

Published : Jul 13, 2019, 2:08 PM IST

Updated : Jul 13, 2019, 4:47 PM IST

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. വര്‍ധിച്ചു വരുന്ന തെരുവുനായ്ക്കളുടെ ശല്യം കാരണം പൊതു ജനങ്ങള്‍ക്ക് പുറത്തിങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം സരോജിനി എന്ന വീട്ടമ്മക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായി.

മുക്കത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷം

കഴിഞ്ഞ ശനിയാഴ്ച മുക്കം കെ ഡി സി ബാങ്കിന് സമീപം ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. നായയെ പൂക്കാട് വെറ്റിനറി ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 30ന് ഈ നായ 17 പേരെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മുക്കം നഗരസഭാ പരിധിയിലെ വിവിധയിടങ്ങളിൽ പൊതുജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 'എന്‍റെ മുക്കം' ചാരിറ്റബിൾ സൊസൈറ്റി മുക്കം നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.

Last Updated : Jul 13, 2019, 4:47 PM IST

ABOUT THE AUTHOR

...view details