കോഴിക്കോട് : എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത'ക്ക് പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. മലപ്പുറത്ത് നിന്നുള്ള ആയിശ ബാനു പി.എച്ച് ആണ് പുതിയ പ്രസിഡന്‍റ്. റുമൈസ റഫീഖ് (കണ്ണൂർ) ആണ് ജനറൽ സെക്രട്ടറി. നജ്‌വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസർഗോഡ്), അയ്ഷ മറിയം (പാലക്കാട്) എന്നിവരാണ് വൈസ് പ്രസിഡന്‍റുമാർ.
അഫ്ഷില (കോഴിക്കോട്), ഫായിസ. എസ് (തിരുവനന്തപുരം) അഖീല ഫർസാന (എറണാകുളം) എന്നിവരാണ് സെക്രട്ടറിമാർ. നയന സുരേഷ് (മലപ്പുറം) ട്രഷററാകും. സംസ്ഥാന നേതൃയോഗ തീരുമാന പ്രകാരം വിവിധ ജില്ല മുസ്ലിം ലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അറിയിച്ചു.