കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എടിംഎം മെഷിനിൽ വൻ തട്ടിപ്പ്. പണം പിൻവലിക്കുമ്പോൾ 500 രൂപ കുറച്ചാണ് ലഭിക്കുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച എസ്ബിഐയുടെ എടിഎമ്മിലാണ് തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയത്. നാല് തവണയായി പണം എടുത്ത സത്യൻ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്.
ETV BHARAT EXCLUSIVE; പണം വിഴുങ്ങുന്ന എടിഎം, കൊയിലാണ്ടി എടിഎമ്മില്‍ വൻ തട്ടിപ്പ് - പണം പിൻവലിക്കുമ്പോൾ 500 രൂപ കുറച്ചാണ് ലഭിക്കുന്നത്
പണം പിൻവലിച്ചതിന് ശേഷം മിനി സ്റ്റേറ്റ്മെന്‍റ് എടുത്ത് നോക്കിയാലും കൃത്യമായ ക്യാഷ് ബാലൻസ് ആണ് കാണിക്കുന്നത്. എന്നാൽ കിട്ടുന്ന തുകയിൽ 500 രൂപ കുറയുകയാണെന്നാണ് പരാതി
ETV BHARAT EXCLUSIVE; പണം വിഴുങ്ങുന്ന എടിഎം, കൊയിലാണ്ടി എടിഎമ്മില്‍ വൻ തട്ടിപ്പ്
തട്ടിപ്പില്‍ പരാതി പറഞ്ഞിട്ടും കാര്യമില്ല
ഇതു പോലെ നിരവധി പേർ പരാതി പറഞ്ഞെന്ന് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനും ഇടിവി ഭാരതിനോട് വ്യക്തമാക്കി. എസ്ബിഐ കൊയിലാണ്ടി ബ്രാഞ്ച് മാനേജരെ പരാതി അറിയിച്ചെങ്കിലും ഇതുവരെ പരിഹാരമായില്ലെന്നും ഇവർ പറയുന്നു. പണം പിൻവലിച്ചതിന് ശേഷം മിനി സ്റ്റേറ്റ്മെന്‍റ് എടുത്ത് നോക്കിയാലും കൃത്യമായ ക്യാഷ് ബാലൻസ് ആണ് കാണിക്കുന്നത്. എന്നാൽ കിട്ടുന്ന തുകയിൽ 500 രൂപ കുറയുകയാണെന്നാണ് പരാതി.