കേരളം

kerala

ETV Bharat / city

വീണ്ടും സമരത്തിനൊരുങ്ങി മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി - വെള്ളിമാടുകുന്ന്

ബജറ്റിൽ തുക വകയിരുത്തുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് സമരം.

മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ്

By

Published : Feb 6, 2019, 10:53 PM IST

ഇടവേളക്ക് ശേഷം വീണ്ടും സമരവുമായി മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റി രംഗത്ത്. സംസ്ഥാന ബജറ്റിൽ റോഡ് വികസനത്തിനത്തിനായി പണം അനുവദിക്കാത്തതാണ് ആക്ഷൻ കമ്മിറ്റിയെ വീണ്ടും സമരമുഖത്ത് എത്തിക്കുന്നത്.

റോഡ് വികസനത്തിന് ആവശ്യമായ ഫണ്ട് മൂന്ന് ബജറ്റുകളിലായി വകയിരുത്തുമെന്ന് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇത്തവണത്തെ ബജറ്റിൽ വെള്ളിമാടുകുന്ന്-മാനാഞ്ചിറ റോഡിനായി ഒരു പൈസപോലും നീക്കി വച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 11 ന് കളക്ടറേറ്റിന് മുന്നില്‍ ഉപവാസത്തിന് ഒരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി.

നേരത്തെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരം ശക്തമായതോടെ ജനപ്രതിനിധികൾ ഇടപെടുകയും സർക്കാരിൽ നിന്ന് അനുകൂല തിരുമാനം ഉണ്ടാകുമെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ തീരുമാനം കടലാസിൽ മാത്രം ഒതുങ്ങിയതോടെയാണ് വീണ്ടും സമരവുമായി മുന്നോട്ടുപോകാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ്

ABOUT THE AUTHOR

...view details