കോഴിക്കോട്:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി ആരംഭിക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി പത്രപ്രവര്‍ത്തക യൂണിയന്. കെയുഡബ്ല്യുജെ - കെഎൻഇഎഫ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകരും പത്രജീവനക്കാരും നഗരത്തിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന വിശദീകരണ യോഗത്തിൽ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു.
ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി പത്രപ്രവർത്തക യൂണിയൻ
കെയുഡബ്ല്യുജെ - കെഎൻഇഎഫ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകരും പത്രജീവനക്കാരും കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്തി
ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി പത്രപ്രവർത്തക യൂണിയൻ
കെയുഡബ്ല്യുജെ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരമൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. കുട്ടൻ, ജില്ലാ സെക്രട്ടറി പി.എസ്. രാകേഷ്, കെ എൻഇഎഫ് ജില്ലാ സെക്രട്ടറി വി.എ. മജീദ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.