കേരളം

kerala

ETV Bharat / city

കോഴിക്കോട് മലബാർ പൊലീസ് മ്യുസിയം ഉദ്ഘാടനം ചെയ്തു

പഴയ വനിതാ സെൽ കെട്ടിടത്തിലാണ് പൊലീസ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

Kozhikode Malabar museum  കോഴിക്കോട് മലബാർ പൊലീസ് മ്യുസിയം  കോഴിക്കോട് വാർത്തകള്‍  കേരള പൊലീസ് വാർത്തകള്‍  kerala police news
മലബാർ പൊലീസ് മ്യുസിയം

By

Published : Jun 27, 2021, 1:20 AM IST

കോഴിക്കോട്: മലബാർ പൊലീസ് മ്യുസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസ്‌ മുഖേനയായിരുന്നു ചടങ്ങ്. വടക്കൻ കേരളത്തിലെ ആദ്യ പൊലീസ് മ്യൂസിയമാണ് അഞ്ച് വര്‍ഷത്തെ ആലോചനങ്ങള്‍ക്ക് ശേഷം യാഥാര്‍ഥ്യമായത്.

കോഴിക്കോട് മലബാർ പൊലീസ് മ്യുസിയം ഉദ്ഘാടനം ചെയ്തു

പഴയ വനിതാ സെൽ കെട്ടിടത്തിലാണ് പൊലീസ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ പൊലീസിന്‍റെ മുഖമുദ്രയായിരുന്ന വിക്ടോറിയാ രാജ്ഞിയുടെ ലോഹമുദ്രയാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം.

also read:എടിഎം തട്ടിപ്പ്; പൊലീസുകാരന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഴയ കാലത്ത് പൊലീസ് യൂണിഫോമിൽ അണിഞ്ഞിരുന്ന റോയൽ ക്രൗൺ, ബട്ടണുകളുടെ അനേകം മാതൃകകൾ എന്നിവയും മ്യൂസിയത്തിലുണ്ട്. വിവിധ കാലഘട്ടങ്ങളിൽ പൊലീസ് സേനയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന സാധനങ്ങളും മ്യൂസിയത്തിലുണ്ട്.

എല്ല് പൊട്ടിയാൽ വച്ചു കെട്ടാനുള്ള വിവിധ തരം മരച്ചിളുകൾ, കയ്യിലെ മുറിവിനും തലയിലെ മുറിവിനുമടക്കമുള്ള മരുന്നുകൾ. അണു നശീകരണത്തിനു ഉപയോഗിച്ചിരുന്നു ഉപകരണങ്ങളും മ്യൂസിയത്തിലുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ മ്യൂസിയത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കും.

ABOUT THE AUTHOR

...view details