കേരളം

kerala

ETV Bharat / city

പിഞ്ചു കുഞ്ഞിന്‍റെ കൊലപാതകത്തിന് കാരണം കടുത്ത അന്ധവിശ്വാസം

സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

By

Published : Jul 10, 2021, 12:01 PM IST

പയ്യാനക്കല്‍ കൊലപാതകം  പയ്യാനക്കലിലെ 5 വയസുകാരിയുടെ കൊലപാതകം  പൊലീസ്  കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രം  Kozhikode Child's death  Police doubts superstition behind Kozhikode Child's death  superstition
കോഴിക്കോട് 5 വയസുകാരിയുടെ കൊലപാതകം അന്ധവിശ്വാസം മൂലമെന്ന് നിഗമനം

കോഴിക്കോട്: നാടിനെ നടുക്കിയ തരത്തില്‍ ബുധനാഴ്ച (2021 ജൂലൈ 7) നടന്ന കൊലപാതകത്തിന് കാരണം കുഞ്ഞിന്‍റെ മാതാവിന്‍റെ കടുത്ത അന്ധവിശ്വാസമെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന സമീറയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്നിരുന്നു.

നേർത്ത തൂവ്വാലയോ, തലയിണയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. സമീറയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും മനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read: പയ്യാനക്കലിലെ 5 വയസുകാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ABOUT THE AUTHOR

...view details