കോഴിക്കോട്:ചാത്തമംഗലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്‌ച വൈകിട്ട് അഞ്ചരയോടെ ചാത്തമംഗലം ടെസ്റ്റ് ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്. കോഴിക്കോട്-നിലമ്പൂർ റൂട്ടിലോടുന്ന ഗാലക്‌സി എന്ന ബസും തിരുവമ്പാടി-കോഴിക്കോട് റൂട്ടിലോടുന്ന ലെമിൻ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കോഴിക്കോട് ചാത്തമംഗലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക് - kozhikode bus accident
കോഴിക്കോട്-നിലമ്പൂർ റൂട്ടിലോടുന്ന ഗാലക്‌സി എന്ന ബസും തിരുവമ്പാടി-കോഴിക്കോട് റൂട്ടിലോടുന്ന ലെമിൻ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
കോഴിക്കോട് ചാത്തമംഗലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക്
അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മുക്കം റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്നിശമനസേനയും കുന്നമംഗലം പൊലീസും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Last Updated : Jun 30, 2022, 10:17 PM IST