കോഴിക്കോട് :അധ്യാപകരെല്ലാം വനിതകളായ സ്കൂളാണ് കൊയിലാണ്ടി കോതമംഗലം സര്‍ക്കാര്‍ എല്‍പി. മുഴുവന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതും വനിതാധ്യാപകരാണ്. പ്രധാനാധ്യാപിക മുതല്‍ ഏറ്റവും ജൂനിയറായ ആള്‍ വരെ വനിതകള്‍. ഇപ്പോള്‍ ഓണ്‍ലൈനിലൂടെയാണെങ്കിലും ആടിയും പാടിയും കുട്ടികള്‍ക്കുവേണ്ടി അറിവുപകരുകയാണവര്‍.
ഇവിടെ തീരുന്നില്ല സ്കൂളിന്‍റെ സവിശേഷത. ഇക്കുറി കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ സർക്കാർ പ്രൈമറി സ്കൂളാണിത്. 685 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
അധ്യാപകരെല്ലാം വനിതകള്‍ ; കോഴിക്കോട്ട് കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ സർക്കാർ പ്രൈമറി സ്കൂളും ഇതുതന്നെ ഒന്നാം ക്ലാസിൽ 113 കുട്ടികളും പ്രീ-പ്രൈമറിയിൽ 168 കുട്ടികളും ചേർന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ കൃത്യമായി നടന്നുവരുന്നു. എന്നാൽ കുട്ടികളുമായി നേരിട്ട് ഇടപെടാൻ കഴിയാത്തതിന്‍റെ പ്രയാസമാണ് പ്രധാനധ്യാപികയുടെ ചാർജ് വഹിക്കുന്ന ജി.കെ. നീമ ടീച്ചറിന് പങ്കുവയ്ക്കാനുള്ളത്.
Also read: വിദ്യാർഥിയെ അറിഞ്ഞ് വിദ്യ പകർന്നുനൽകുന്നവരാകണം അധ്യാപകര്‍ : പിരപ്പൻകോട് മുരളി
ഇക്കുറിയത്തെ അധ്യാപകദിന പരിപാടികളും ഓണ്‍ലൈനിലാക്കേണ്ടിവന്നതിന്‍റെ വിഷമവും ഇവര്‍ മറച്ചുവയ്ക്കുന്നില്ല. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത ഇരുനില കെട്ടിടം ഇതുവരെ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയാത്തതിന്‍റെ നിരാശയും ഇവര്‍ക്കുണ്ട്. വൈകാതെ കൊവിഡൊഴിഞ്ഞ് വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുമെന്നും അവരെ ചേര്‍ത്തുപിടിയ്ക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് അധ്യാപകർ.