കോഴിക്കോട്: ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക സ്കൂളുകളും തുറന്നപ്പോള്‍ കോഴിക്കോട് കാരപ്പറമ്പ് ഗവ. എൽ.പി സ്കൂള്‍ മാത്രം തുറന്നില്ല. അറ്റകുറ്റപ്പണി പൂർത്തിയായില്ലെന്നാണ് അധികൃതരുടെ വാദം.
എന്നാൽ സ്കൂള്‍ തുറക്കാത്തതിന് പിന്നിൽ വൻതോതിലുള്ള കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ബിജെപി ആരോപിച്ചു. 100 ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ അറ്റകുറ്റപ്പണി ഇഴഞ്ഞുനീങ്ങുന്നത് സംബന്ധിച്ച് കൗൺസിലർ ശിവപ്രസാദ് യോഗത്തിൽ ശ്രദ്ധ ക്ഷണിച്ചിരുന്നു.