കോഴിക്കോട്: മോന്‍സണ്‍ മാവുങ്കലിനെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കെ മുരളീധരന്‍. ബഹ്റ എന്തു ചെയ്‌താലും തെറ്റല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശ്വാസം. മോൻസനെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സർക്കാർ എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത്. മോന്‍സൺ മാവുങ്കൽ വിഷയം എവിടെയും എത്തില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
സര്‍ക്കാരിന്‍റേത് മോൻസനെ സംരക്ഷിക്കുന്ന സമീപനം, കേസ് എങ്ങുമെത്തില്ലെന്ന് കെ മുരളീധരന്‍
'ബഹ്റ എന്തു ചെയ്‌താലും തെറ്റല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശ്വാസം'
സര്‍ക്കാരിന്‍റേത് മോൻസനെ സംരക്ഷിക്കുന്ന സമീപനം, കേസ് എങ്ങുമെത്തില്ലെന്ന് കെ മുരളീധരന്‍
പി.വി അൻവറിന്‍റെ സഭയിലെ അസാന്നിധ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിലമ്പൂരിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. വിമർശനങ്ങളോട് ഇത്രയും മ്ലേച്ഛകരമായി പ്രതികരിക്കുന്ന വ്യക്തിയെ കണ്ടിട്ടില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
Also read: 'ബിസിനസ് നടത്താനാണെങ്കിൽ ജനപ്രതിനിധിയായി തുടരേണ്ടതില്ല'; പിവി അൻവറിനെതിരെ പ്രതിപക്ഷം
Last Updated : Oct 6, 2021, 3:40 PM IST