കേരളം

kerala

ETV Bharat / city

പ്രണയം നടിച്ച് 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍ - rape case latest news

മണാശേരി സ്വദേശി മിഥുന്‍ രാജ്(24), ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23), പെണ്‍കുട്ടിയുടെ കാമുകനായ തമിഴ്‌നാട് ഹൊസൂര്‍ കാമരാജ്‌നഗര്‍ സ്വദേശി ധരണി(22) എന്നിവരാണ് പിടിയിലായത്.

pocso case latest news  പോക്‌സോ കേസ് വാര്‍ത്തകള്‍  പീഡനം വാര്‍ത്തകള്‍  rape case latest news  Four arrested for molesting 13-year-old girl
ഫേസ്‌ബുക്ക് പ്രണയം; 13കാരിയെ പീഡിപ്പിച്ച നാല് പേര്‍ അറസ്‌റ്റില്‍

By

Published : Oct 7, 2020, 8:12 PM IST

കോഴിക്കോട്:സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നു വയസുകാരിയെ തമിഴ്‌നാട്ടിലുള്ള കാമുകന്‍റെ അടുത്ത് എത്തിക്കാമെന്ന് വാഗ്ധാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മുഖ്യ പ്രതിയെയും കൂട്ടാളികളെയും മുക്കം പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ സുഹൃത്തായ മുഖ്യ പ്രതി മണാശേരി സ്വദേശി മിഥുന്‍ രാജ്(24), ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23), പെണ്‍കുട്ടിയുടെ കാമുകനായ തമിഴ്‌നാട് ഹൊസൂര്‍ കാമരാജ്‌നഗര്‍ സ്വദേശി ധരണി(22) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതികളെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കി. ഒക്ടോബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം .

മുക്കം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഹൊസൂരിലെ കാമരാജ്‌നഗര്‍ സ്വദേശിയായ ധരണിയുമായി പ്രണയത്തിലായിരുന്നു. ധരണിയെ കാണാനായി ഹൊസൂരിലേക്ക് പോകാന്‍ പെണ്‍കുട്ടി സുഹൃത്തായ മണാശേരി സ്വദേശി മിഥുന്‍ രാജിന്‍റെ സഹായം തേടുകയായിരുന്നു. എന്നാല്‍ ഹൊസൂരില്‍ എത്തിക്കാമെന്ന് പറഞ്ഞ് മിഥുന്‍രാജ് പെണ്‍കുട്ടിയെ രണ്ടാം തിയതി പുലര്‍ച്ചെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ശേഷം പീഡിപ്പിച്ചു. ശേഷം മിഥുന്‍ മറ്റു രണ്ടു കൂട്ടുകാരെയും കൂട്ടി പെണ്‍കുട്ടിയെ ഹൊസൂര്‍ ബസ് സ്‌റ്റാൻഡില്‍ എത്തിച്ചു കടന്നുകളഞ്ഞു. ഹൊസൂരിലെത്തിയ പെണ്‍കുട്ടി കാമുകനായ ധരണിയോടൊപ്പം പോകുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മുക്കം പൊലീസില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചു. പെണ്‍കുട്ടി ഹൊസൂരിലെത്തിയതായി മനസിലാക്കിയ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹൊസൂരിലേക്ക് പുറപ്പെടുകയായിരുന്നു.

ഹൊസൂരിലെ കൃഷ്ണഗിരി ജില്ലയില്‍പ്പെടുന്ന കാമരാജ് നഗറില്‍ നിന്നാണ് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചുപേരടങ്ങുന്ന അന്വേഷണ സംഘം പെണ്‍കുട്ടിയെ കണ്ടെത്തുകയും ധരണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പെണ്‍കുട്ടിയെ മുക്കം സ്‌റ്റേഷനില്‍ എത്തിച്ചു വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പ്രതികളിലൊരാളായ മിഥുന്‍രാജ് കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് മുഖ്യപ്രതിയായ മിഥുന്‍രാജിനെ മണാശേരിയില്‍ വെച്ചു കസ്റ്റഡിയിലെടുക്കുകയും രണ്ടും മൂന്നും പ്രതികളായ അഖിത്ത് രാജിനെയും ജോബിനെയും പുലര്‍ച്ചെ മുക്കത്തുവെച്ചു പിടികൂടുകയും ചെയ്തു. കൂടാതെ പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോകാനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details