കോഴിക്കോട്: സിപിഎമ്മിലേക്ക് പാർട്ടി മാറുമെന്ന വാർത്തകൾ തള്ളി ഫാത്തിമ തഹ്‌ലിയ. പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ എംഎസ്എഫിൻ്റെ മുൻ ദേശീയ വൈസ് പ്രസിഡൻ്റ് ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.
മുസ്ലിം ലീഗിന്‍റെ ആദർശത്തിൽ വിശ്വസിച്ചാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.