കേരളം

kerala

By

Published : Jul 10, 2019, 7:00 PM IST

Updated : Jul 10, 2019, 7:51 PM IST

ETV Bharat / city

നിരക്ക് വര്‍ധനക്ക് പിന്നാലെ വൈദ്യുതി നിയന്ത്രണം: ദുരിതത്തിലായെന്ന് വ്യാപാരികള്‍

സർക്കാർ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കിയാൽ കച്ചവടം ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് എത്തുമെന്ന് വ്യാപാരികള്‍.

വൈദ്യുതി ചാർജ് വർധനക്ക് പിന്നാലെ ലോഡ്ഷെഡിങ്ങും: ദുരിതത്തിലായെന്ന് വ്യാപാരികള്‍

കോഴിക്കാട്: സംസ്ഥാനത്ത വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ലോഡ്ഷെഡിങ് കൂടി നടപ്പാക്കിയാല്‍ അത് വ്യാപാര മേഖലയെ വലിയ തോതില്‍ ബാധിക്കുമെന്ന് വ്യാപാരികള്‍. ലഭിക്കുന്ന വരുമാനത്തിന്‍റെ നല്ലൊരു ഭാഗവും വൈദ്യുതിക്കായി മുടക്കിയ ശേഷം ലോഡ്ഷെഡിങ് സമയത്ത് ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഇന്ധനവും വാങ്ങേണ്ട സ്ഥിതിയാണ് വരുന്നത്. ഇതു തങ്ങൾക്ക് താങ്ങാൻ കഴിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.

നിരക്ക് വര്‍ധനക്ക് പിന്നാലെ വൈദ്യുതി നിയന്ത്രണം: ദുരിതത്തിലായെന്ന് വ്യാപാരികള്‍

മിക്ക വ്യാപാരികളും വന്‍ തുക വായ്‌പ എടുത്താണ് കച്ചവടം ചെയ്യുന്നത്. സർക്കാർ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കിയാൽ കച്ചവടം ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് എത്തുമെന്നും വ്യാപാരികള്‍ പറയുന്നു. പുതിയ തീരുമാനത്തിൽ വ്യാപാരികൾക്ക് സർക്കാർ ഇളവ് നൽകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Last Updated : Jul 10, 2019, 7:51 PM IST

ABOUT THE AUTHOR

...view details