കോഴിക്കോട്: സെക്രട്ടേറിയറ്റിന് മുമ്പിലെ പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അക്രമ സമരം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സമരം ചെയ്യുന്നത് കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുള്ളവരെന്ന് എ വിജയരാഘവന്‍ - സിപിഎം സംസ്ഥാന സെക്രട്ടറി
രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പന്തല്‍ കെട്ടിയിരിക്കുന്നത് സമരക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കാനെന്നും എ വിജയരാഘവന്‍ ആരോപിച്ചു.
സമരം ചെയ്യുന്നത് കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുള്ളവരെന്ന് എ വിജയരാഘവന്‍
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന നിലയിലാണ് സമരം നടക്കുന്നത്. അക്രമ സമരങ്ങളാണ് സംഘടിപ്പിക്കുന്നത്. സമരക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പന്തല്‍ കെട്ടിയിരിക്കുകയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.