സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് - cpm latest news
മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതികരണങ്ങളും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.
കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരായ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവം ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതികരണങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. സി.പി.എം പ്രവര്‍ത്തകര്‍ക്ക് മാവോവാദികളുമായി ബന്ധമുണ്ടെന്ന പൊലീസ് ഭാഷ്യം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി സെന്‍ററില്‍ നടന്ന ഡി.വൈ.എഫ്.ഐ യോഗത്തില്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന സി.പി.എം നേതാക്കളും പങ്കെടുത്തു. അട്ടപാടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ സി.പി.ഐ സര്‍ക്കാരിനെതിരെ നിരന്തരമായി ഉന്നയിക്കുന്ന വിമര്‍ശനങ്ങളും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.