കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മാവൂർ സ്വദേശി സുലേഖ (55) ആണ് മരിച്ചത്. ഹൃദ്രോഗിയായ ഇവർക്ക് കടുത്ത രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ബഹ്റിനിൽ നിന്ന് ഇക്കഴിഞ്ഞ 20 നാണ് ഇവർ നാട്ടിലെത്തിയത്. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.
സംസ്ഥാനത്ത് പത്താമത്തെ കൊവിഡ് മരണം
സംസ്ഥാനത്ത് പത്താമത്തെ കൊവിഡ് മരണം
21:17 May 31
മാവൂര്‍ സ്വദേശി സുലേഖ (55) യാണ് മരിച്ചത്.
Last Updated : May 31, 2020, 10:46 PM IST