കോഴിക്കോട് : കൊവിഡ് ദുരിതത്തിൽ പ്രതിസന്ധിയിലായ സാധാരണക്കാർക്ക് സബ്‌സിഡി നിരക്കിൽ ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങളുമായി കൺസ്യൂമർഫെഡ് ഓണചന്തയ്ക്ക് കോഴിക്കോട് തുടക്കം. 13 ഇനസാധനങ്ങൾക്ക് സബ്‌സിഡിയുണ്ട്. സബ്‌സിഡി രഹിത സാധനങ്ങളായ ഉപ്പ്, ചായപ്പൊടി, സോപ്പ് പൊടി, കടുക്, അവൽ, പുളി, സോപ്പ്, കായം തുടങ്ങിയവയും ചന്തയിൽ ലഭ്യമാണ്.
കൺസ്യൂമർഫെഡ് ഓണചന്ത കോഴിക്കോട് ആരംഭിച്ചു - ഓണചന്ത
ഈ മാസം 30 വരെ ചന്ത പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവർത്തന സമയം. വയനാട് റോഡിൽ ഫാത്തിമ ആശുപത്രിയുടെ എതിരെയാണ് ഓണച്ചന്ത നടക്കുന്നത്.
കൺസ്യൂമർഫെഡ് ഓണചന്ത കോഴിക്കോട് ആരംഭിച്ചു
ഒരു റേഷൻ കാർഡിന് ഒരു കിറ്റ് എന്ന രീതിയിലാണ് വിൽപ്പന. ഈ മാസം 30 വരെ ചന്ത പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവർത്തന സമയം. വയനാട് റോഡിൽ ഫാത്തിമ ആശുപത്രിയുടെ എതിരെയാണ് ഓണച്ചന്ത നടക്കുന്നത്. 21 സാധനങ്ങൾ അടങ്ങിയ ഒരു കിറ്റിന് 920 രൂപ വില വരും. സാധനം ആവശ്യമുള്ളവര്‍ തലേ ദിവസമെത്തി ടോക്കൺ എടുക്കണം. പരമാവധി 125 പേർക്കാണ് ഒരു ദിവസം ടോക്കൺ നൽകുന്നത്. മാർക്കറ്റിലെ പകുതി വിലയ്ക്കാണ് കൺസ്യൂമർഫെഡ് വഴി സാധനങ്ങൾ വിൽക്കുന്നത്.