കോഴിക്കോട്: വധഗൂഢാലോചനക്കേസില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കറിന്‍റെ വീട്ടില്‍ റെയ്‌ഡ്. ക്രൈം ബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് പരിശോധന. റെയ്‌ഡ് രണ്ട് മണിക്കൂറായി തുടരുകയാണ്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം കോഴിക്കോട് എത്തിയിരുന്നു. സായ് ശങ്കറിന്‍റെ ഫ്ലാറ്റും സ്ഥാപനവും ഉൾപ്പെടെ കോഴിക്കോട്ടെ മൂന്ന് കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. ദിലീപിന്‍റെ ഫോണിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറിന്‍റെ ലാപ്ടോപ്പ് ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.