കോഴിക്കോട്: ഹത്രാസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവുമായി കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കൾ. കെപിസിസിയുടെ ആഹ്വാനപ്രകാരം കോഴിക്കോട് ഡിസിസിയിൽ നേതാക്കൾ ഉപവാസമനുഷ്‌ഠിച്ചു.
രാഹുലിനും പ്രിയങ്കക്കും ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാക്കൾ - യോഗി ആദിത്യനാഥ്
പൊലിസ് രാജിനെതിരെ, പീഡിപ്പിക്കപ്പെട്ട യുവതിക്കു നീതി ലഭിക്കുന്നതിന് വേണ്ടി കെപിസിസിയുടെ ആഹ്വാന പ്രകാരമാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. എംകെ രാഘവൻ എംപി നേതൃത്വം നൽകി.
പൊലിസ് രാജിനെതിരെ, പീഡിപ്പിക്കപ്പെട്ട യുവതിക്കു നീതി ലഭിക്കുന്നതിന് വേണ്ടി കെപിസിസിയുടെ ആഹ്വാന പ്രകാരമാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. എംകെ രാഘവൻ എംപി നേതൃത്വം നൽകി. "മോദി സർക്കാരിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് പൂർണ്ണ വിജയം നേടും. രാജ്യമെങ്ങും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്" എംകെ രാഘവൻ എംപി പറഞ്ഞു
ഡിസിസി പ്രസിഡന്‍റ് യു. രാജീവൻ മാസ്റ്റർ, കെപിസിസി വൈസ് പ്രസിഡന്‍റ് ടി. സിദ്ധിഖ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യൻ, അഡ്വ. പ്രവീൺകുമാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. കേരളത്തിലെ 14 ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലുമായി കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു.