കോഴിക്കോട്: കുറ്റ്യാടി പക്രംതളം ചുരത്തിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചൂരണി റോഡരികിലാണ് മൃതദേഹം കാണപ്പെട്ടത്. പള്ളൂർ സ്വദേശി അജയ് ഉല്ലാസിനെ (28) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ബന്ധുക്കൾ പൊലീസ് സാന്നിധ്യത്തിൽ തിരിച്ചറിഞ്ഞു. പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. PY 03 A 8016 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള സ്‌കൂട്ടറും മൃതദേഹത്തിന് സമീപത്ത് ഉണ്ടായിരുന്നു.