കേരളം

kerala

ETV Bharat / city

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജാതി വിവേചനമെന്ന് ആരോപണം;അധ്യാപികക്കെതിരെ നടപടി - കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

ബോട്ടണി വിഭാഗം അധ്യാപിക ഡോക്‌ടര്‍ ഷമീനയ്ക്കെതിരെ നാല് വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ സിന്‍റിക്കേറ്റ് പുതിയ സമിതിയെ നിയോഗിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ജാതി വിവേചനമെന്ന് ആരോപണം; അധ്യാപികയ്‌ക്കെതിരെ നടപടി

By

Published : Sep 20, 2019, 7:33 PM IST

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജാതി വിവേചമെന്ന് ആരോപണം. ബോട്ടണി വിഭാഗം അധ്യാപികയായ ഡോക്‌ടര്‍ ഷമീനക്കെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി. അധ്യാപികയ്‌ക്ക് കീഴിൽ ഗവേഷണം നടത്തുന്ന നാല് വിദ്യാർഥികൾ വൈസ് ചാൻസലർക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. ഷംസാദ് ഹുസൈന്‍റെ നേതൃത്വത്തിൽ സിന്‍റിക്കേറ്റ് നിയോഗിച്ച സമിതി വിദ്യാർഥികളുടെ പരാതി അന്വേഷിക്കും. അതേസമയം ആരോപണ വിധേയയായ അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details