കേരളം

kerala

By

Published : Jul 17, 2019, 5:40 PM IST

ETV Bharat / city

നിയന്ത്രണം വിട്ട ലോറി ബസുകളില്‍ ഇടിച്ചു

ലോറി ഡ്രൈവര്‍ക്ക് പരിക്ക്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.

കൊടുവള്ളിയില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ ചരക്കുലോറിയും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടെയാണ് ലോറി ഇതേ ബസിലും എതിരേവന്ന മറ്റൊരു ബസിലും ഇടിച്ചത്. സൗത്ത് കൊടുവള്ളി അങ്ങാടിയിലാണ് അപകടം. ബസുകളില്‍ ഇടിച്ച ലോറിയുടെ കാബിന്‍ റോഡിലേക്ക് മറിഞ്ഞുവീണു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ABOUT THE AUTHOR

...view details