ബസ് മരത്തിലിടിച്ച് യാത്രക്കാർക്ക് പരിക്ക് - ഉള്ളിയേരി
കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആണ് മരത്തിൽ ഇടിച്ചത്.
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഉള്ളിയേരി കുറ്റ്യാടി പഴയ സംസ്ഥാനപാതയിൽ ബസ് മരത്തിലിടിച്ച് യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാവിലെ കുറ്റ്യാടിയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്രാവിറ്റി മൂവർ ബസാണ് അപകടത്തിൽപ്പെട്ടത്. വളവിൽ നിന്ന് ഇടത് വശത്തേക്ക് തിരിച്ച ബസിന്‍റെ സ്റ്റീയറിംഗ് വലതുഭാഗത്തേക്ക് തിരിയാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
Last Updated : Apr 17, 2019, 3:53 PM IST