കോഴിക്കോട്: കൊടുവള്ളി കൊടക്കാട്ട് കണ്ടി കടവിൽ ചെറുപുഴയ്ക്ക് കുറുകെ ഭിത്തി നിർമിച്ചതോടെ മഴക്കാലം ആധിയുടേതാണ് ഇവിടത്തുകാർക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയോട് ചേര്‍ന്ന് നിര്‍മിച്ച ഗ്രൗണ്ടും ഭിത്തിയും അവിടെ വന്നടിഞ്ഞ മണ്ണും മൂലം പുഴ ഗതിമാറി ഒഴുകുകയാണ്. മഴക്കാലത്ത് പുഴയോരം ഇടിയുകയും സമീപത്തുള്ള ഇരുപത്തിയഞ്ചോളം വീടുകളില്‍ വെള്ളം കയറുന്നതും പതിവാണ്.
പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി കരിങ്കൽകെട്ടും ഗ്രൗണ്ടും നിർമിച്ചതിനെ തുടര്‍ന്നാണ് ഈ അവസ്ഥ. 15 വർഷം മുന്‍പാണ് കൊടുവള്ളി പഞ്ചായത്തിന്‍റെ ധനസഹായത്തോടെ ഇവിടെ ഫുട്ബാൾ ഗ്രൗണ്ട് നിർമിച്ചത്. ഇതോടെ ഈ ഭാഗത്തെ പുഴയുടെ വീതി 50ൽ നിന്ന് 10 മീറ്ററായി.