കോഴിക്കോട്:വടകര ചെരണ്ടത്തൂരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ സ്‌ഫോടനം. 26കാരനായ ഹരിപ്രസാദിൻ്റെ വീട്ടിലാണ് അപകടം. ഇയാളുടെ കൈപ്പത്തികൾ ചിതറിപ്പോയി, ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച വൈകിട്ട് ഏഴ് മണിയോടെയാണ് സ്‌ഫോടനം നടന്നത്.
ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ സ്‌ഫോടനം; അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
ബുധനാഴ്‌ച വൈകിട്ട് ഏഴ് മണിയോടെയാണ് സ്‌ഫോടനം നടന്നത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം.
ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ സ്‌ഫോടനം; അപകടം ബോംബ് നിർമാണത്തിനിടെയെന്ന് വിവരം
സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഓലപ്പടക്കത്തിൻ്റെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് ലഭിച്ചു. നാടൻ ബോംബ് നിർമാണത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: 'എന്‍റെ ആരാധ്യപുരുഷൻ ഗോഡ്‌സെ'; ഗുജറാത്തിലെ പ്രസംഗ മത്സരം വിവാദത്തില്‍