കോഴിക്കോട് : പെട്രോൾ പമ്പിലെത്തിയവർക്ക് കൗതുകമായി നാഗശലഭം. ഫറോക്ക് പൂച്ചേരികുന്നിലെ പെട്രോൾ പമ്പിലാണ് നിശാശലഭങ്ങുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാഗശലഭം പ്രത്യക്ഷപ്പെട്ടത്. പെട്രോൾ അടിക്കുന്ന പൈപ്പിലാണ് കക്ഷി സുഖനിദ്ര പൂണ്ടത്.
മൂർഖൻ പാമ്പിന്‍റെ തലയോട് സാദൃശ്യമുള്ള വലിയ ചിറകുകളുള്ള ഇവ നാഗശലഭം, സർപ്പശലഭം, അറ്റ്ലസ് ശലഭം എന്നീ പേരുകളിലും രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്നത് കൊണ്ട് നിശാശലഭം എന്നും അറിയപ്പെടുന്നു. സാധാരണയായി ഉഷ്‌ണമേഖല കാടുകളിൽ മാത്രമാണ് ഇവയെ കാണാറുള്ളത്.