പൊതുയിടങ്ങള്‍ അണുവിമുക്തമാക്കി യൂത്ത്കോണ്‍ഗ്രസ്
കടപ്ലാമറ്റം ടൗണും പൊതുഇടങ്ങളും പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി
കോട്ടയം:സേഫ് കടുത്തുരുത്തി ചലഞ്ചിന്‍റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കടപ്ലാമറ്റം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടപ്ലാമറ്റം ടൗണും പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പൊതുവിതരണ കേന്ദ്രം തുടങ്ങി പൊതുജനങ്ങള്‍ ഇടപെടുന്ന സ്ഥലങ്ങളിലെല്ലാം അണുനാശിനി തളിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.സി മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനൂപ് കെ.എന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ലിസി തോമസ്, കെ.ആര്‍ ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.