കോട്ടയം: പാലാ നഗരത്തില്‍ അലഞ്ഞു നടന്ന ഇതരസംസ്ഥാനക്കാരിയെ പാലാ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലാക്കി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ കരുതലുകളോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്.
അലഞ്ഞുതിരിഞ്ഞ് നടന്ന സ്ത്രീയെ ആശുപത്രിയിലാക്കി - കോട്ടയം വാര്‍ത്തകള്‍
പാലാ നഗരത്തില്‍ കണ്ട സ്‌ത്രീയെ ബലപ്രയോഗത്തിലൂടെ ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
പിപിഇ കിറ്റ് ധരിച്ചവരെ ടൗണില്‍ കണ്ടതോടെ ആളുകളും കൂടി. ഈ സ്ത്രീ ടൗണില്‍ അലഞ്ഞുതിരിയുന്നതു കണ്ട ജനങ്ങള്‍ പരിഭ്രാന്തരായിരുന്നു. എവിടെ നിന്നെത്തിയതാണെന്ന് അറിയാത്തതും ആശങ്ക വര്‍ധിപ്പിച്ചു. കൊട്ടാരമറ്റത്ത് ബസില്‍ കയറിയ ഇവരെ ബസ് തടഞ്ഞുനിര്‍ത്തി പുറത്തിറക്കുകയായിരുന്നു. പൊലീസ് നിര്‍ബന്ധത്തെ തുടര്‍ന്ന് പുറത്തിറങ്ങിയ ഇവര്‍ വഴിയരികില്‍ ഇരിപ്പുറപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ഒപ്പം കൂട്ടാനൊരുങ്ങിയതോടെ ആക്രമിക്കാനും ഇവര്‍ മുതിര്‍ന്നു. ഇതോടെ മറ്റുള്ളവരും ചേര്‍ന്ന് ഇവരെ ബലപ്രയോഗത്തിലൂടെ ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ചോദ്യങ്ങള്‍ക്കെല്ലാം വ്യത്യസ്ത മറുപടിയാണ് ഇവര്‍ നല്‍കുന്നതെന്നു പൊലീസ് പറയുന്നു.