കോട്ടയം: പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി ഓപ്പറേഷൻ റെയിൻബോ പദ്ധതിയുമായി കോട്ടയം ജില്ലാ പൊലീസ്. സ്കൂൾ വിദ്യാർഥികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ പരിശോധനയും ബോധവൽക്കരണവും ഓപ്പറേഷൻ റെയിൻബോയുടെ ഭാഗമായിരിക്കും. ജൂൺ മൂന്ന് മുതലാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. കുട്ടികൾ നൂറ് ശതമാനം സുരക്ഷിതരായി സ്കൂളുകളിൽ എത്തുകയും തിരികെ വീട്ടിലെത്തുകയും ചെയ്യുന്നതിന് ഓപ്പറേഷൻ റെയിൻബോ സഹായിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.
വിദ്യാർഥികൾക്ക് സുരക്ഷ ഒരുക്കാന്‍ ഓപ്പറേഷന്‍ റെയിന്‍ബോ
സ്കൂൾ കുട്ടികളുടെ വാഹനങ്ങൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ തുടർക്കഥയായതോടെയാണ് ഓപ്പറേഷൻ റെയിൻബോ എന്ന പദ്ധതിയുമായി കോട്ടയം ജില്ലാ പൊലീസ് രംഗത്തെത്തിയത്.
ഓപ്പറേഷന്‍ റെയിന്‍ബോ
സ്കൂളുകളില്‍ കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. കുട്ടികൾ യാത്ര ചെയ്യുന്ന സ്വകാര്യ ബസുകള്‍ അടക്കം എല്ലാത്തരം വാഹനങ്ങളും പരിശോധിക്കും. സ്കൂൾ കുട്ടികളുടെ വാഹനങ്ങൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ തുടർക്കഥയായതോടെയാണ് ഓപ്പറേഷൻ റെയിൻബോ എന്ന പദ്ധതിയുമായി കോട്ടയം ജില്ലാ പൊലീസ് രംഗത്തെത്തിയത്.
Last Updated : May 18, 2019, 10:59 PM IST