കോട്ടയം: ഇന്ന് ചേരുന്ന കേരള കോൺഗ്രസ് സംസ്ഥാന സമിതി യോഗം തികച്ചും ഭരണഘടനാപരമായാണെന്ന് ജോസ് കെ മാണി.
യോഗം ഭരണഘടനാപരം; ജോസഫിനെ തള്ളി ജോസ് കെ മാണി - കേരള കോൺഗ്രസ്
സംസ്ഥാന സമിതി ചേരുന്നതിന് നാലിലൊന്ന് കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട് പാർട്ടി വർക്കിങ് ചെയർമാനും ഡെപ്യൂട്ടി ചെയർമാനും വൈസ് ചെയർമാനും പത്ത് ദിവസം മുമ്പ് കത്ത് നൽകിയിരുന്നു. എന്നിട്ടും വർക്കിങ് ചെയർമാൻ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാത്ത സാഹചര്യത്തിലാണ് ഇന്ന് യോഗം ചേരുന്നതെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

എല്ലാ പാർട്ടി അംഗങ്ങൾക്കും ഇന്ന് യോഗം ചേരുമെന്ന് കത്തയച്ചിരുന്നു. മാധ്യമങ്ങളിലൂടെയും അറിയിച്ചു. അതുകൊണ്ട് തന്നെ ഇന്നത്തെ യോഗം തികച്ചും ഭരണഘടനാപരവും വ്യവസ്ഥാപിതവുമാണ്. പിജെ ജോസഫ് വിഭാഗമാണ് തിരുവനന്തപുരത്ത് സമാന്തര യോഗം വിളിച്ചു ചേർത്തതെന്നും ജോസ് കെ മാണി പറഞ്ഞു. ഇന്ന് നടക്കുന്ന യോഗത്തിൽ ചെയർമാനെ തിരഞ്ഞെടുക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.