കേരളം

kerala

ETV Bharat / city

മുഖ്യമന്ത്രിയുടെ പ്രസ്താവന വേദനാജനകമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സഹായിക്കാനെത്തുന്നവരെ തുരത്തി ഓടിക്കുന്നത് ജനമുന്നേറ്റത്തിന് ഗുണകരമായിരിക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

By

Published : Aug 11, 2019, 4:54 PM IST

കോട്ടയം: കഴിഞ്ഞ പ്രളയത്തിൽ സർക്കാർ കാണിച്ച ജാഗ്രത ഈ തവണ സർക്കാർ കാണിക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ പുറത്ത് നിന്നുള്ള ആളുകൾ പ്രവേശിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വേദനാജനകമാണ്. സഹായിക്കാനെത്തുന്നവരെ തുരത്തി ഓടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അത് ജനമുന്നേറ്റത്തിന് ഗുണകരമായിരിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ അടിയന്തരമായി എത്തിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന വേദനാജനകമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ABOUT THE AUTHOR

...view details