കേരളം

kerala

ETV Bharat / city

മോഷണം പോയ ഭണ്ഡാരങ്ങൾ ക്ഷേത്രക്കുളത്തിൽ - Kuravilangad Kalikavu temple

ആറ് ഭണ്ഡാരങ്ങള്‍ കണ്ടെത്തിയത് ഫയർഫോഴ്‌സിൻ്റെ മുങ്ങൽ വിദഗ്‌ധ സംഘം നടത്തിയ തിരച്ചിലില്‍

ഭണ്ഡാരങ്ങൾ ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെത്തി  The treasures stolen from the Kuravilangad Kalikavu temple were found in the temple pool  കുറവിലങ്ങാട് കാളികാവ് ക്ഷേത്രം  ഭണ്ഡാരം  ഫയർഫോഴ്‌സ്  Kuravilangad Kalikavu temple  Kuravilangad Kalikavu temple theft
കുറവിലങ്ങാട് കാളികാവ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ ഭണ്ഡാരങ്ങൾ ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെത്തി

By

Published : Oct 26, 2021, 10:47 PM IST

Updated : Oct 26, 2021, 10:58 PM IST

കോട്ടയം : കുറവിലങ്ങാട് കാളികാവ് ക്ഷേത്രത്തിൽ നിന്ന് കവർന്ന ഭണ്ഡാരങ്ങൾ സമീപത്തെ ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെത്തി. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസിൻ്റെ ആവശ്യപ്രകാരം ഇന്ന് ഫയർഫോഴ്‌സിൻ്റെ മുങ്ങൽ വിദഗ്‌ധ സംഘം നടത്തിയ തിരച്ചിലിലാണ് കവർച്ച ചെയ്യപ്പെട്ട ആറ് ഭണ്ഡാരങ്ങളും കണ്ടെത്തിയത്.

പണം മോഷ്‌ടാക്കൾ കവർന്ന ശേഷം ഭണ്ഡാരപ്പെട്ടികള്‍ ക്ഷേത്രക്കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഭാരമേറിയ ആറ് ഭണ്ഡാരങ്ങളുമായി മോഷ്‌ടാക്കൾക്ക് ഏറെ ദൂരം പോകാനാവില്ലെന്ന പൊലീസിൻ്റെ നിഗമനമാണ് തിരച്ചിൽ ശരിവച്ചത്.

കഴിഞ്ഞ 15നാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. കാണിക്കവഞ്ചികൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തകർത്തായിരുന്നു മോഷണം.

Also Read: വീട്ടുകരം തട്ടിപ്പ് : ശ്രീകാര്യം സോണൽ ഓഫിസ് കാഷ്യറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

അന്ന് തന്നെ ക്ഷേത്രത്തിൻ്റെ സമീപത്തുനിന്ന് കാണിക്കവഞ്ചികൾ പൊട്ടിച്ച താഴുകളും സമീപത്തെ പറമ്പിൽ നിന്ന് കമ്പിപ്പാരയും കണ്ടെത്തിയിരുന്നു.

Last Updated : Oct 26, 2021, 10:58 PM IST

ABOUT THE AUTHOR

...view details