കേരളം

kerala

ETV Bharat / city

മാവോയിസ്റ്റുകളെ മഹത്വവല്‍കരിക്കുന്ന ഭരണ-പ്രതിപക്ഷ നിലപാട് പ്രതിഷേധാര്‍ഹം:എം.ടി രമേശ്

മാവോയിസ്റ്റുകളെ സംബന്ധിച്ച് ചെന്നിത്തലയുടെ അഭിപ്രായമാണോ എഐസിസിക്കുമെന്ന് വ്യക്തമാക്കണം. സമരത്തിന്‍റെയും സായുധ കലാപത്തിന്‍റെയും പ്രേതം കാനം രാജേന്ദ്രനിൽ ആവേശിച്ചതിനാലാണ് സി.പി.ഐ മാവോയിസ്റ്റ് വേട്ടയെ പ്രതികൂലിക്കുന്നതെന്നും എം.ടി രമേശ്

മാവോയിസ്റ്റുകളെ മഹത്വവല്‍കരിക്കുന്ന ഭരണ-പ്രതിപക്ഷ നിലപാട് പ്രതിഷേധാര്‍ഹം-എം.ടി രമേശ്

By

Published : Oct 31, 2019, 4:26 PM IST

കോട്ടയം: മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുന്ന നിലപാടുകള്‍ ഭരണ-പ്രതിപക്ഷം എന്തിന് സ്വീകരിക്കുന്നുവെന്നതില്‍ വ്യക്തത നല്‍കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് . ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മാവോയിസ്റ്റുകള്‍ക്കെതിരെ സംസ്ഥാനത്തെ നേതാക്കള്‍ അനുകൂല നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും എം.ടി രമേശ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാവോയിസ്റ്റുകൾക്ക് അന്താരാഷ്ട്ര ബന്ധമാണുള്ളത്. രാജ്യത്തിന് എതിരായി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരാണ് മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകളെ സംബന്ധിച്ച് ചെന്നിത്തലയുടെ അഭിപ്രായമാണോ എഐസിസിക്കുമെന്ന് വ്യക്തമാക്കണം. സമരത്തിന്‍റെയും സായുധ കലാപത്തിന്‍റെയും പ്രേതം കാനം രാജേന്ദ്രനിൽ ആവേശിച്ചതിനാലാണ് സി.പി.ഐ മാവോയിസ്റ്റ് വേട്ടയെ പ്രതികൂലിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

രാജ്യസുരക്ഷയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. മാവോയിസ്റ്റുകളുടെ പ്രവർത്തനത്തെ പറ്റി സർക്കാർ ധവളപത്രം ഇറക്കണമെന്നും എം.ടി രമേശ് പറഞ്ഞു. അട്ടപ്പാടിയിലെ മവോയിസ്റ്റ് എറ്റുമുട്ടൽ വ്യാജമെന്ന് പറയുന്നവർ അതിനുള്ള തെളിവുകൾ കൂടി ഉയര്‍ത്തിക്കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിൽ നിന്ന് മുഖ്യമന്ത്രി പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് ആരാഞ്ഞ എം.ടി രമേശ് വിഷയത്തിൽ കേരളപ്പിറവി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ ഉപവാസ സമര നടത്തുമെന്നും പറഞ്ഞു.

ABOUT THE AUTHOR

...view details