കോട്ടയം:റവന്യൂ ജില്ലാ കായികമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ വായ്‌മൂടിക്കെട്ടി കായികാധ്യാപകരുടെ പ്രതിഷേധം. 160 ദിവസമായി തുടരുന്ന കായികാധ്യാപകരുടെ ചട്ടപ്പടി സമരത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ചട്ടപ്പടി സമരത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തി.
റവന്യൂജില്ല കായികമേള വേദിയില്‍ കായികധ്യാപകരുടെ പ്രതിഷേധം
ചട്ടപ്പടി സമരത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തി.
റവന്യൂജില്ലാ കായികോത്സവ വേദിയില്‍ കായികധ്യാപകരുടെ പ്രതിഷേധം
യു.പി, ഹൈസ്‌കൂള്‍ അധ്യാപക തസ്‌തിക നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം. ഹയര്‍സെക്കന്‍ഡറി തലത്തില്‍ നിയമനം നടത്തി പ്രമോഷന്‍ നടപ്പാക്കു. തുല്യജോലിക്ക് തുല്യവേതന നല്‍കുക. ജനറല്‍ അധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമരസമിതി കോട്ടയം ജില്ലാ കമ്മറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കായികമേള ഉദ്ഘാടനം ചെയ്‌ത് സംസാരിച്ച ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു.
Last Updated : Nov 8, 2019, 1:42 AM IST