കോട്ടയം:കേട്ട് മാത്രം പരിചയമുള്ള കരിമ്പിന്‍ കൃഷിയും ശര്‍ക്കര നിര്‍മ്മാണവും നേരില്‍ കാണാന്‍ വിദ്യാര്‍ഥികളെത്തി. പൊന്‍കുന്നം ചിറക്കടവ് എസ്.പി.വി.എന്‍.എസ്.എസ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പഠനത്തിന്‍റെ ഭാഗമായി പാലാ വള്ളിച്ചിറയിലുള്ള നടന്‍ ശര്‍ക്കര നിര്‍മ്മാണ കേന്ദ്രത്തിലെത്തിയത്. കരിമ്പിന്‍ കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗം വിദ്യാര്‍ഥികള്‍ക്ക് അക്ഷരങ്ങളിലൂടെ വിവരിക്കുന്നതിലും നല്ലത് നേരില്‍ കാണിച്ചുക്കൊടുക്കുന്നതാണെന്ന അധ്യാപകരുടെ തിരിച്ചറിവാണ് വിദ്യാര്‍ഥികളെ വളവിച്ചിറ നിരപ്പ് തൊട്ടിയില്‍ അമ്മിണിയുടെ കരിമ്പിന്‍ പാടത്തെത്തിച്ചത്.
മധുരം രുചിച്ചറിഞ്ഞ് പഠനം; കരിമ്പ് കൃഷിയും ശർക്കര നിർമാണവും നേരില്‍ കണ്ട് വിദ്യാര്‍ഥികള്‍ - പൊന്‍കുന്നം ചിറക്കടവ് എസ്.പി.വി.എന്‍.എസ്.എസ് യു.പി സ്‌കൂള്‍
പൊന്‍കുന്നം ചിറക്കടവ് എസ്.പി.വി.എന്‍.എസ്.എസ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പഠനത്തിന്‍റെ ഭാഗമായി പാലാ വള്ളിച്ചിറയിലുള്ള നടന്‍ ശര്‍ക്കര നിര്‍മ്മാണ കേന്ദ്രത്തിലെത്തിയത്.
അമ്മിണിയും സംഘവം ചേര്‍ന്ന് കരിമ്പ് നടുന്ന രീതികൾ കുട്ടികള്‍ക്ക് വിവരിച്ച് നല്‍കി. കരിമ്പ് വെട്ടല്‍, നീര് എടുക്കല്‍, കരിമ്പിന്‍ നീര് കുറുക്കി പാനിയാക്കുന്നത്, പതയടി, പാനി തോണിയില്‍ ഒഴിച്ച് ഉരുട്ടിയെടുക്കുന്നത് എന്നിങ്ങനെ ശര്‍ക്കര നിര്‍മ്മാണത്തിന്‍റെ എല്ലാ ഘട്ടങ്ങളും വിദ്യാര്‍ഥികള്‍ നേരില്‍ കണ്ടറിഞ്ഞു. അഞ്ച്, ആറ് ക്ലാസുകളിലെ 32 വിദ്യാര്‍ഥികളാണ് കൃഷിയിടത്തിലെത്തിയത്. അധ്യാപകരായ അമ്പിളി കെ.ജി, നിഷ പി, സുരേഷ് ജെ, ബിനു എന്നിവരും ഒപ്പമുണ്ടായിരുന്നു. പാഠഭാഗങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കിയതിന്‍റെ സന്തോഷത്തിനൊപ്പം ചൂട് ശര്‍ക്കരയുടെ മധുരവും നുകര്‍ന്നാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.