കേരളം

kerala

ETV Bharat / city

എസ്‌ബിഐ എടിഎമ്മില്‍ പണത്തിനൊപ്പം 'ഷോക്ക് ഫ്രീ' - എസ്‌ബിഐ

കോട്ടയം പാലായിലാണ് സംഭവം.

shock from atm  sbi bank news  എസ്‌ബിഐ  കോട്ടയം
എസ്‌ബിഐ എടിഎമ്മില്‍ നിന്ന് പണത്തിനൊപ്പം 'ഷോക്ക് ഫ്രീ'

By

Published : Jun 23, 2020, 8:56 PM IST

കോട്ടയം:പാലാ മിനി സിവില്‍ സ്റ്റേഷനുള്ളിലുള്ള എസ്‌ബിഐയുടെ എടിഎമ്മിനുണ്ടായ തകരാറിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ഷോക്കേറ്റു. വൈകുന്നേരത്തോടെ കെഎസ്ഇബിയും പൊലീസും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

എസ്‌ബിഐ എടിഎമ്മില്‍ നിന്ന് പണത്തിനൊപ്പം 'ഷോക്ക് ഫ്രീ'

ഉച്ചയോടെയാണ് വൈദ്യുതാഘാതമേല്‍ക്കുന്നതായി പലര്‍ക്കും അനുഭവപ്പെട്ടത്. എടിഎമ്മില്‍ സ്പര്‍ശിച്ചവര്‍ക്കും കാര്യമായ തോതില്‍ ഷോക്കേറ്റു. വൈദ്യുതി ടെസ്റ്റര്‍ ഉപയോഗിച്ച ടെസ്റ്റ് ചെയ്തപ്പോള്‍ ലൈറ്റ് തെളിയുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.

ABOUT THE AUTHOR

...view details