കേരളം

kerala

ETV Bharat / city

മുല്ലപ്പെരിയാറിൽ സുപ്രീം കോടതിയുടേത് കരുതലോടെയുള്ള വിധി : റോഷി അഗസ്റ്റിൻ - മുല്ലപ്പെരിയാറിൽ സുപ്രീം കോടതിയുടേത് കരുതലോടെയുള്ള വിധിയെന്നു മന്ത്രി റോഷി അഗസ്റ്റിൻ

ഡാം സേഫ്റ്റി സംബന്ധിച്ച ആവശ്യങ്ങൾക്ക് അംഗീകാരം നൽകിയത് കേരളത്തിന് കൂടുതൽ അനുകൂലമാകുമെന്നും മന്ത്രി

SUPREME COURT VERDICT ON MULLAPERIYAR DAM  മുല്ലപ്പെരിയാർ ഡാം  MULLAPERIYAR DAM  ROSHY AGUSTINE ABOUT MULLAPERIYAR DAM  മുല്ലപ്പെരിയാറിൽ സുപ്രീം കോടതിയുടേത് കരുതലോടെയുള്ള വിധിയെന്നു മന്ത്രി റോഷി അഗസ്റ്റിൻ  മുല്ലപ്പെരിയാർ സുപ്രീം കോടതി വിധി കേരളത്തിന് അനുകൂലമെന്ന് റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാറിൽ സുപ്രീം കോടതിയുടേത് കരുതലോടെയുള്ള വിധിയെന്നു മന്ത്രി റോഷി അഗസ്റ്റിൻ

By

Published : Apr 8, 2022, 9:24 PM IST

കോട്ടയം : മുല്ലപ്പെരിയാറിൽ സുപ്രീം കോടതിയുടേത് കരുതലോടെയുള്ള വിധിയെന്നും കേരളത്തിന്‍റെ ആവശ്യങ്ങൾ കോടതി അംഗീകരിച്ചുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ഡാം സേഫ്റ്റി സംബന്ധിച്ച ആവശ്യങ്ങൾക്ക് അംഗീകാരം നൽകിയത് കേരളത്തിന് കൂടുതൽ അനുകൂലമാകുമെന്നും ഇനി കേരളവുമായി തമിഴ്‌നാടിന് എല്ലാം കാര്യങ്ങളും ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 2006 ലെയും 2014 ലെയും സുപ്രീം കോടതി വിധി അടിസ്ഥാനപ്പെടുത്തിയായിരുന്നു തമിഴ്‌നാടിന്‍റെ വാദങ്ങൾ എല്ലാം നടന്നിരുന്നത്. ഇനി അതിനുപറ്റാതെ വരുമെന്നും പുതിയ ഡാം എന്ന ആവശ്യത്തിലേക്ക് വഴി തുറക്കാൻ ഈ വിധി കാരണമാകാമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

മുല്ലപ്പെരിയാറിൽ സുപ്രീം കോടതിയുടേത് കരുതലോടെയുള്ള വിധി : റോഷി അഗസ്റ്റിൻ

ഡാം ​സു​ര​ക്ഷാ നി​യ​മ ​പ്ര​കാ​ര​മു​ള്ള എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും മേ​ല്‍​നോ​ട്ട സ​മി​തി​ക്ക് കൈ​മാ​റാന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടിട്ടുണ്ട്. അതിനാൽ മേ​ല്‍​നോ​ട്ട സമി​തി​ക്കാ​ണ് ഇ​നി ഡാം ​സു​ര​ക്ഷ​യു​ടെ പൂ​ര്‍​ണ അ​ധി​കാ​രം. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്‌നാ​ട്ടി​ലെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്‌ധന്‍ സ​മി​തി​യു​ടെ ഭാ​ഗ​മാ​കും.

ഡാ​മി​ന്‍റെ മേ​ൽ​നോ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി​യെ​ന്നും ദേ​ശീ​യ സു​ര​ക്ഷ അ​തോ​റി​റ്റി എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​യി​ൽ പറഞ്ഞിട്ടുണ്ട്. അതിനാൽ പുതിയ വിധി ഏറെ പോസിറ്റീവായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details