കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ടിനെ നിയമിച്ചു. എറണാകുളം പാമ്പാക്കുട സ്വദേശിയാണ്.
പരേതനായ മുൻ വൈദിക ട്രസ്റ്റി കോനാട്ട് എബ്രഹാം മൽപ്പാന്‍റെ പുത്രനാണ്. കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പാൾ, സഭാ വക്താവ്, പിആർഒ, കണ്ടനാട് ഭദ്രാസന സെക്രട്ടറി, വൈദിക സംഘം ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു.