കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും മാണി സി കാപ്പന്‍റെ സ്ഥാനാർഥിത്വത്തിലെ പ്രതിഷേധം എൽ.ഡി എഫിന് തലവേദനയാകുകയാണ്. സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് എൻ.സി.പി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയടക്കം 70 ഓളം പ്രവർത്തകർ രാജിവച്ചതിന് പിന്നാലെ എൻ.സി പി മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്‍റ് റാണി സാംജിയും പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. പാർട്ടി പ്രാഥമിക അംഗത്വം രാജിവച്ച റാണി സാംജി മാണി സി കാപ്പന്‍റെ സ്ഥാനാർഥിത്വത്തിലെ വിയോജിപ്പ് പരസ്യമാക്കി.
മാണി സി കാപ്പന്‍റെ സ്ഥാനാര്‍ഥിത്വം; എന്‍.സി.പിയില്‍ രാജി തുടരുന്നു
എൻ.സി.പിയില്‍ നിന്ന് കഴിഞ്ഞ ദിവസം 70 ഓളം പ്രവർത്തകർ രാജിവച്ചതിന് പിന്നാലെ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് റാണി സാംജിയും പാർട്ടി വിട്ടു.
സ്ഥാനാർഥിത്വത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ഉഴവൂർ പക്ഷം നേതാവ് സാബു എബ്രഹാം, മാണി സി കാപ്പന് അനുകൂല നിലപാട് സ്വീകരിച്ച് രംഗത്ത് എത്തിയിരുന്നു. സാബു എബ്രഹാമിനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നവരാണ് എൻ.സി.പിയിൽ നിന്നും നിലവിൽ രാജിവച്ചവർ. ഇതിന് പിന്നാലെയാണ് സാബു എബ്രഹാമിന്‍റെ നിലപാട് മാറ്റം. എന്നാൽ മാണി സി കാപ്പൻ പരാജയപ്പെട്ടാൽ വരുന്ന തിരഞ്ഞെടുപ്പിൽ പാലായിൽ എൻ.സി.പി സ്ഥാനാർഥിയായി പരിഗണിക്കാമെന്ന നേതൃത്വത്തിന്‍റെ ഉറപ്പിലാണ് സാബു എബ്രഹാമിന്‍റെ കൂറുമാറ്റമെന്ന് പാർട്ടി വിട്ട നേതാക്കൾ വ്യക്തമാക്കുന്നു.
പാർട്ടി വിട്ടു എന്ന് പറയുന്നവർ പാർട്ടിയുടെ പ്രാഥമിക അംഗത്വം ഇല്ലാത്തവരാണന്ന തോമസ് ചാണ്ടിയുടെ പ്രസ്‌താവനക്കെതിരെ മെമ്പർഷിപ്പ് രസീത് അടക്കം ഹാജരാക്കാൻ തയ്യാറെടുക്കുകയാണ് എൻ.സി.പി യിലെ വിമത പക്ഷം